സെന്റ് മേരീസ് സ്കൂൾ വാർഷികാഘോഷം
1497003
Tuesday, January 21, 2025 1:03 AM IST
ചിറ്റാരിക്കാൽ: സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വാർഷികാഘോഷം എഎസ്പി പി. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പ്രോവിൻഷ്യൽ സൂപ്പീരിയർ സിസ്റ്റർ ബ്ലെസി പീറ്റർ അധ്യക്ഷത വഹിച്ചു. തോമാപുരം ഫൊറോന വികാരി റവ.ഡോ. മാണി മേൽവെട്ടം അനുഗ്രഹപ്രഭാഷണം നടത്തി. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലിൽ, ചിറ്റാരിക്കാൽ എഇഒ പി.പി. രത്നാകരൻ, ജേക്കബ് കാനാട്ട്, മുഖ്യാധ്യാപിക സിസ്റ്റർ ജെസി ജോർജ്, പിടിഎ പ്രസിഡന്റ് ഡൊമിനിക് കോയിത്തുരുത്തേൽ, എംപിടിഎ പ്രസിഡന്റ് ഷൈനി പറയൻകുന്നേൽ, ആൽബിയ, അമൃത എന്നിവർ പ്രസംഗിച്ചു.