പാലിയേറ്റിവ് കെയര്‍ ജനകീയ കാമ്പയിന് ജില്ലാതല ഉദ്ഘാടനം
1497001
Tuesday, January 21, 2025 1:03 AM IST
കാഞ്ഞങ്ങാട്: മെഡിക്കല്‍ ഓഫീസ് ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് കെയര്‍ ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. അമ്മയും കുഞ്ഞും ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ബി. സന്തോഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ.കെ. ഷാന്റി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സച്ചിന് സെല്വ് എന്നിവര്‍ മുഖ്യാതിഥിയായിരുന്നു. ഡോ. ബേസില്‍ വര്‍ഗീസ്, കൃഷ്ണദാസ്, എസ്. സയന, കമല്‍ കെ. ജോസ്, കാസര്‍ഗോഡ് നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, കാസര്‍ഗോഡ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റിവ് കെയര്‍ സെക്രട്ടറി ബി. അജികുമാര്‍, പ്രസിഡന്റ് പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു. ഡോ. പ്രസാദ് തോമസ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആല്ബിന് എല്‍ദോ എന്നിവര്‍ ക്ലാസെടുത്തു.
പാലിയേറ്റിവ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷിജി ശേഖര്‍ സ്വാഗതവും ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു.
ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളെയും സൊസൈറ്റികളെയും പ്രതിനിധീകരിച്ച് 300 ഓളം വോളണ്ടിയര്‍മാർ പങ്കെടുത്തു.