ക​ലോ​ത്സ​വ മാ​ന്വ​ല്‍ പ​രി​ഷ്‌​ക​രി​ക്കും: വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി
Wednesday, November 30, 2022 12:47 AM IST
ചാ​യ്യോം: പു​തി​യ കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച് സ്‌​കൂ​ള്‍ ക​ലോ​ത്സ​വ മാ​ന്വ​ല്‍ പ​രി​ഷ്‌​ക​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ക്കു​ന്ന റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​ടു​ത്ത വ​ര്‍​ഷം പു​തു​ക്കി​യ മാ​ന്വ​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കും. അ​പ്പീ​ലു​ക​ളി​ല്ലാ​ത്ത മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കാ​ന്‍ നാം ​മു​ന്‍​കൈ​യെ​ടു​ക്ക​ണം.
മ​ത്സ​ര​ങ്ങ​ള്‍ കു​ട്ടി​ക​ള്‍ ത​മ്മി​ല്‍ ആ​യി​രി​ക്ക​ണം. ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളും അ​ധ്യാ​പ​ക​രും മ​ത്സ​ര​ത്തി​ലോ ഫ​ല​ത്തി​ലോ ഇ​ട​പെ​ട​രു​ത്. മ​ത്സ​ര ഫ​ല​ത്തി​നെ​തി​രെ കോ​ട​തി​യി​ല്‍ നി​ന്ന് അ​പ്പീ​ല്‍ വാ​ങ്ങു​ന്ന പ്ര​വ​ണ​ത നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണം. എ​ല്ലാ കു​ട്ടി​ക​ളെ​യും ഒ​രേ മ​ന​സോ​ടെ കാ​ണാ​നാ​ക​ണം. അ​വ​രു​ടെ വി​ജ​യ​ത്തി​ല്‍ സ​ന്തോ​ഷി​ക്ക​ണം.
ക​ലോ​ത്സ​വ പാ​ന​ലി​നെ നി​ശ്ച​യി​ക്കു​ന്ന രീ​തി കാ​ലോ​ചി​ത​മാ​യി പ​രി​ഷ്‌​ക​രി​ക്കും. ചി​ല ആ​ളു​ക​ള്‍ സ്ഥി​ര​മാ​യി പാ​ന​ലി​ല്‍ വ​രു​ന്ന​ത് പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട സ​മ​യ​മാ​യി. ഇ​ത്ത​ര​ത്തി​ല്‍ ക​ലോ​ത്സ​വം കു​റ്റ​മ​റ്റ രീ​തി​യി​ല്‍ ന​ട​ത്താ​നു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തും. സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന ക​ലാ​പ്ര​തി​ഭ​ക​ളെ വ​ള​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ അ​വ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്കാ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി ചേ​ര്‍​ന്ന് പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി. എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ സോ​വ​നീ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത​വ​ര്‍​ക്കു​ള്ള ഉ​പ​ഹാ​രം ന​ല്‍​കി. സി.​എ​ച്ച്കു​ഞ്ഞ​മ്പു എം​എ​ല്‍​എ വി​ശി​ഷ്ടാ​തി​ഥി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ സ്വാ​ഗ​ത​ഗാ​നം അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള ഉ​പ​ഹാ​രം ന​ല്‍​കി. മു​ന്‍ എം​പി പി. ​ക​രു​ണാ​ക​ര​ന്‍, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​വി.​ശാ​ന്ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ എം.​ല​ക്ഷ്മി (പ​ര​പ്പ), മാ​ധ​വ​ന്‍ മ​ണി​യ​റ (നീ​ലേ​ശ്വ​രം), പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​ര​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​ശ​കു​ന്ത​ള, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഷി​നോ​ജ് ചാ​ക്കോ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​ജെ.​സ​ജി​ത്ത്, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ വി.​വി.​ര​മേ​ശ​ന്‍, ച​ല​ച്ചി​ത്ര​താ​രം പി.​പി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ പി.​ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ സി.​കെ.​വാ​സു സ്വാ​ഗ​ത​വും സ്വീ​ക​ര​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ യൂ​സ​ഫ് ആ​മ​ത്ത​ല ന​ന്ദി​യും പ​റ​ഞ്ഞു.