വന്യജീവി ആക്രമണം: ഹെൽപ്പ് ഡെസ്ക് അനുവദിക്കാത്തതിൽ പ്രതിഷേധം
1592529
Thursday, September 18, 2025 1:51 AM IST
ആലക്കോട്: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് മലയോര പഞ്ചായത്തുകളിൽ ഹെൽപ്പ് ഡെസ്ക് തുറന്നപ്പോൾ ആലക്കോട് പഞ്ചായത്തിനെ അവഗണിച്ചതിൽ ആലക്കോട് ഫാർമേഴ്സ് ഫോറം പ്രതിഷേധിച്ചു. മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് മലയോര പഞ്ചായത്തുകളിൽ ഹെൽപ്പ് ഡെസ്ക് തുറന്നത്.
വിശാലവും വനാതിർത്തി പങ്കിടുന്നതുമായ ആലക്കോട് പഞ്ചായത്തിൽ വന്യമൃഗങ്ങളുടെ അതിരൂക്ഷമായ ആക്രമണം മൂലം ജീവിതം പൊരുതിമുട്ടിയ മലയോര കർഷകർ നട്ടം തിരിയുമ്പോൾ സംരക്ഷണം കൊടുക്കുന്നതിന് വേണ്ടി കേരള സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയിൽ നിന്നും ആലക്കോട് പഞ്ചായത്തിനെ ഒഴിവാക്കിയ നടപടി തിരുത്തണമെന്നും ആലക്കോട് പഞ്ചായത്തിനെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നുമാണ് ആലക്കോട് ഫാർമേഴ്സ് ഫോറത്തിന്റെ ആവശ്യം. യോഗത്തിൽ ഫാർമേഴ്സ് ഫോറം പ്രസിഡന്റ് വർഗീസ് പയ്യമ്പള്ളി അധ്യക്ഷത വഹിച്ചു.
ജോൺസൺ മഞ്ഞകുന്നേൽ, ജോസ് മരുതിക്കുന്നേൽ, വർക്കി മൂഴിയാങ്കൽ, ജിൻസ് പയ്യമ്പള്ളി, രവി കുന്നുംപുറം, സജിത്ത് മാവുള്ള, ജോൺ കല്ലങ്കത്ത്, ബിനോയ് പാലനാനി, ജോസ് പൗവത്ത്, ഷാജി നന്ദികാട്ട് എന്നിവർ പ്രസംഗിച്ചു. വർക്കി മൂഴിയാങ്കൽ, ജിൻസ് പയ്യമ്പള്ളി, രവി കുന്നുംപുറം, സജിത്ത് മാവുള്ള, ജോൺ കല്ലങ്കത്ത്, ബിനോയ് പാലനാനി, ജോസ് പൗവത്ത്, ഷാജി നന്ദികാട്ട് എന്നിവർ പ്രസംഗിച്ചു.