ഉപകരാറുകാരന്റെ യന്ത്രസാമഗ്രികൾ കെഎസ്ടിപി അനധികൃതമായി ലേലം ചെയ്തതായി പരാതി
1592763
Friday, September 19, 2025 12:44 AM IST
കണ്ണൂർ: ഉപകരാറുകാരന്റെ യന്ത്രസാമഗ്രികൾ കെഎസ്ടിപി അനധികൃതമായി ലേലം ചെയ്തതായി പരാതി. കെഎസ്ടിപി വളവുപാറ റോഡ് പ്രവൃത്തിയുടെ പ്രഥമ നിർമാണം ഏറ്റെടുത്ത എസ്ആർ കൺസ്ട്രക്ഷനിൽനിന്ന് ഉപകരാർ ഏറ്റെടുത്ത കൂത്തുപറന്പ് ശങ്കരനെല്ലൂർ സ്വദേശി കെ.പി. പ്രമോദ് ആണ് പരാതിയുമായി രംഗത്തെത്തിയത്. പ്രമോദിന്റെ 15 ലക്ഷം രൂപയുടെ യന്ത്രസമാഗ്രികൾ മൂന്നു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലേലം ചെയ്തതായി ഹ്യൂമൺ റിസോർസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. രാമചന്ദ്രൻ പത്രസമ്മേളനത്തിൽ ആരോ പിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപകരാർ ഏറ്റെടുത്ത പ്രമോദ് കെഎസ്ടിപി അധികൃതർക്കെതിരേ മട്ടന്നൂർ പോലീസിൽ പരാതി നല്കിയിരുന്നു. യന്ത്രസാമഗ്രികൾ തന്നെ അറിയിക്കാതെ ലേലം ചെയ്തു വിറ്റുവെന്ന് പരാതിയിൽ പറയുന്നു. കെഎസ്ടിപി റോഡ് പ്രവൃത്തിക്ക് കൊണ്ടുവന്ന ഇരുമ്പ് യന്ത്രോപകരണങ്ങളും മറ്റും ചാവശേരിപറമ്പിൽ സൂക്ഷിച്ചിരുന്നതായി കെഎസ്ടിപി സാക്ഷ്യപ്പെടു ത്തിയിട്ടുണ്ട്.
റോഡ് പ്രവൃത്തി യഥാസമയം പൂർത്തിയാക്കിയില്ല എന്ന കാരണം പറഞ്ഞാണ് എസ്ആർ കൺസ്ട്ര ക്ഷൻസിനെ കെഎസ്ടിപി നീക്കം ചെയ്ത് മറ്റൊരു കമ്പനിക്ക് കരാർ നല്കി പ്രവൃത്തി പൂർത്തിയാ ക്കിയത്. കമ്പനിയെ കരാറിൽനിന്നു നീക്കിയതിനാൽ അവരുടെ സാമഗ്രികൾ കെഎസ്ടിപിയുടെ അധീനതയിലാക്കിയിരുന്നു. ഇവയോടൊപ്പം സൂക്ഷിച്ചിരുന്ന പ്രമോദിന്റെ സാമഗ്രികളാണ് ലേലം ചെയ്തതെന്നാണ് പരാതി.
കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനിയർക്ക് പരാതി നല്കിയപ്പോൾ സാധന സാമഗ്രികൾ ഉൾപ്പെട്ടത് അറിഞ്ഞില്ലെന്നാണ് പറഞ്ഞതെന്നും കൃത്യമായ മറുപടി നല്കാൻ തയാ റാകുന്നില്ലെന്നും പ്രമോദ് പറഞ്ഞു. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പ്രമോദ് പറഞ്ഞു. പത്രസമ്മേളനത്തിൽ സി. മനോജും പങ്കെടുത്തു.