ഓട്ടോറിക്ഷ മറിഞ്ഞ് അപകടം
1591998
Tuesday, September 16, 2025 1:54 AM IST
കേളകം: കേളകം വെള്ളൂന്നി സിടി കവലയിൽ ബ്രേക്ക് നഷ്ടപ്പെട്ട് ഓട്ടോ മറിഞ്ഞ് അപകടം. ഡ്രൈവർക്ക് ഗുരുതര പരിക്ക്.കേളകം സ്വദേശി പാലപ്പള്ളിൽ ശിവനാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് അപകടം നടന്നത്. യാത്രക്കാരെ ഇറക്കിയശേഷം മടങ്ങി വരുന്ന വഴി വണ്ടിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു.