എലിജിബിലിറ്റി ടെസ്റ്റ് വേണ്ടത് ഭരണത്തിന്: കെപിഎസ്ടിഎ
1592527
Thursday, September 18, 2025 1:51 AM IST
ഇരിട്ടി: സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യാപകർക്ക് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് വേണമെന്ന കാര്യത്തിൽ നിർബന്ധ ബുദ്ധി കാണിക്കുന്നവർക്ക് ഇനി ഭരണത്തിൽ ഇരിക്കാൻ ജനങ്ങൾ എലിജിബിലിറ്റി നൽകില്ലെന്ന് ചന്ദ്രൻ തില്ലങ്കേരി.
നല്ല വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കേണ്ട ഉത്തരവാദിത്വമുള്ള വിദ്യാഭ്യാസ വകുപ്പ് അധ്യാപകരെ ധിക്കരിക്കുന്ന രീതിയിൽ കുട്ടികളിൽ തെറ്റായ പ്രവണത വളർത്തുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെപിഎസ്ടിഎ നടത്തുന്ന പൊതു വിദ്യാഭ്യാസ പരിവർത്തന സന്ദേശ യാത്ര - മാറ്റൊലി സ്വീകരണ പൊതുയോഗം ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇരിട്ടി ബ്ലോക്ക്കോൺഗ്രസ് പ്രസിഡന്റ് പി.എ. നസീർ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് കെ. വേലായുധൻ, ജാഥാ ലീഡർ കെപിഎസ്ടിഎ സംസ്ഥാനപ്രസിഡന്റ് അബ്ദുൾ മജീദ്, സംസ്ഥാനസെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, എം.കെ. അരുണ , പി.പി. ഹരിലാൽ, യു.കെ. ബാലചന്ദ്രൻ, ജാൻസൺ ജോസഫ്, പി.ആർ. ശ്രീജിത് , വി.കെ. ഈസ , സുനിൽകുമാർ, സി.വി. കുര്യൻ ,മാത്യു ജോസഫ്, കെ.എ. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു. ഇരിട്ടി എംജി കോളജ്, മട്ടന്നൂർ പിആർഎൻഎസ്എസ് കോളജ് യൂണിയൻ ഭാരവാഹികളെ ചടങ്ങിൽ അനുമോദിച്ചു.