ഇ​രി​ട്ടി: ക​ണ്ണ​ന് ബോ​ധം തെ​ളി​യു​മ്പോ​ൾ ബാ​റി​ൽ മ​റ​ന്നു​പോ​യ ഓ​ട​ക്കു​ഴ​ൽ എ​ടു​ക്കാ​ൻ അ​റി​യി​ക്കു​ക എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ബാ​റി​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ​ക്കി​ട​യി​ൽ ഓ​ട​ക്കു​ഴ​ൽ വ​ച്ച് ഫോ​ട്ടോ എ​ടു​ത്ത് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​നെ​തി​രെ മു​ഴ​ക്കു​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തു.

മു​ഴ​ക്കു​ന്ന് വ​ട്ട​പ്പൊ​യി​ലി​ലെ ശ​ര​ത്ത് വ​ട്ട​പ്പൊ​യി​ലി​നെ​തി​രെ​യാ​ണ് കേ​സ്. ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ദി​വ​സ​മാ​ണ് സം​ഭ​വം. കാ​ക്ക​യ​ങ്ങാ​ട് ടൗ​ണി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റി​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ വ​ച്ച ഷെ​ൽ​ഫി​ന് മു​ന്നി​ൽ മേ​ശ​പ്പു​റ​ത്ത് ഓ​ട​ക്കു​ഴ​ൽ വ​ച്ച് ശ​ര​ത് എ​ടു​ത്ത ചി​ത്ര​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ട​ത്. പാ​ല​പ്പു​ഴ സ്വ​ദേ​ശി ടി. ​അ​നി​ലാ​ണ് ശ​ര​ത്തി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഓ​ട​ക്കു​ഴ​ൽ കൊ​ണ്ടു​വ​ച്ച​ത് ശ​ര​ത്ത് ത​ന്നെ​യാ​ണെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​യി. ശ​ര​ത് ഒ​ളി​വി​ലാ​ണ്. ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​വും ക​ലാ​പ​വും ഉ​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ​ത്തോ​ടെ​യാ​ണ് ചി​ത്രം പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു.