വോളിബോൾ ചാമ്പ്യൻഷിപ്പ്: തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂൾ റണ്ണറപ്പ്
1592761
Friday, September 19, 2025 12:44 AM IST
പേരാവൂർ: തൊണ്ടിയിൽ ജിമ്മി ജോർജ് വോളിബോൾ അക്കാദമിയിൽ നടന്ന കേരളസ്കൂൾ ഗെയിംസ് ഇരിട്ടി ഉപജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ സബ് ജൂണിയർ ബോയ്സ് വിഭാഗത്തിലും, ഗേൾസ് വിഭാഗത്തിലും തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂൾ റണ്ണറപ്പായി.
അലൻ അനുരൂപ് മാത്യു, ആൽബിൻ അനുരൂപ് മാത്യു, ജോവിൻ ജോർജ്, വിശ്വജിത്ത് ബാബു, ആദിനാഥ് ഉൾപ്പെടെ അഞ്ചുപേർ ആൺകുട്ടികളുടെ വിഭാഗത്തിലും, നിവേദ്യാ റോസിറ്റ് ബിനോയി, ഇവാനിയ മരിയ, നന്ദന സജി, ആരുഷി രാജേഷ്, അക്ഷര എന്നിവർ ഒക്ടോബർ നാലിന് കണ്ണൂരിൽ നടക്കുന്ന ജില്ലാ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കും.
ഹെഡ്മാസ്റ്റർ മാത്യു ജോസഫ്, പിടിഎ വൈസ് പ്രസിഡന്റ് തങ്കച്ചൻ കോക്കാട്ട്, കായിക വിഭാഗം കൺവീനർ ജാക്സൺ മൈക്കിൾ അധ്യാപകരായ നിനു ജോസഫ്, പി.എ സമീറ പരിശീലകരായ ബെന്നി ഫ്രാൻസിസ് മ്ലാക്കുഴി, റിസ്വിൻ മാത്യു എന്നിവർ സന്നിഹിതരായിരുന്നു.