കെസിവൈഎം-എസ്എംവൈഎം ചെമ്പേരി ഫൊറോന പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു
1592777
Friday, September 19, 2025 12:44 AM IST
ചെമ്പേരി: പുലിക്കുരുമ്പ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യുവജനസംഗമത്തിൽ കെസിവൈഎം- എസ്എംവൈഎം ചെമ്പേരി ഫൊറോനയുടെ പ്രവർത്തനവർഷവും ലോഗോ പ്രകാശനവും കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര ഉദ്ഘാടനം ചെയ്തു. കെസിവൈഎം ചെമ്പേരി ഫൊറോന പ്രസിഡന്റ് ഡോൺ ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. ജിസ് കളപ്പുരയ്ക്കൽ ആമുഖ പ്രഭാഷണവും പുലിക്കുരുമ്പ ഇടവക വികാരി ഫാ.തോമസ് പൈമ്പിള്ളിൽ അനുഗ്രഹ പ്രഭാക്ഷണവും നടത്തി.
അതിരൂപത മുൻ പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ, സിസ്റ്റർ ഷൈല, ഡെൽവിൻ മുതലക്കുഴിയിൽ, അഖിൽ മാന്തോട്ടത്തിൽ, അശ്വതി കുടിയിരിപ്പിൽ, അതുല്യ, റോസ് പൊൻപാറ എന്നിവർ പ്രസംഗിച്ചു.