വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേറ്റു
1592350
Wednesday, September 17, 2025 7:29 AM IST
ഇരിട്ടി: ഉളിയിൽ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷം. കഴിഞ്ഞദിവസം മദ്രസയിൽ നിന്നു വീട്ടിലേക്കു മടങ്ങവേ വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേറ്റു. ഉളിയിൽ പി.വി. റോഡിലെ ചുര്യേട്ട് റിയാസ്-ഫർസാന ദമ്പതികളുടെ മകൻ റിഹാലിനാണ് (14) കടിയേറ്റത്. കുട്ടിക്ക് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസ നൽകി. കാലിനാണ് കടിയേറ്റത്. ഉളിയിൽ നൂറുൽ ഹുദാ മദ്രസയിലെ വിദ്യാർഥിയാണ് റിഹാൽ. മേഖലയിൽ പകൽ സമയത്തും തെരുവുനായ ശല്യം രൂക്ഷമാണ്.