വോളിബോളില്‍ പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് നേട്ടം
1592526
Thursday, September 18, 2025 1:51 AM IST
തൊണ്ടിയിൽ: പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് വോളിബോളില്‍ അഭിമാനകരമായ നേട്ടം. തൊണ്ടിയിൽ ജിമ്മി ജോർജ് വോളിബോൾ അക്കാദമിയിൽ നടന്ന ഉപജില്ല വോളിബോൾ ചാമ്പ്യൻഷിപ്പിൽ സബ് ജൂണിയർ ബോയിസ്, ജൂണിയർ ബോയിസ്, സീനിയർ ബോയിസ് വിഭാഗത്തിലും ചാമ്പ്യന്മാരായി പേരാവൂർ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ട്രിപ്പിൾ കിരീടം നേട്ടം സ്വന്തമാക്കി.
25 പേര് കണ്ണൂരിൽ ഒക്ടോബർ നാലിന് നടക്കുന്ന ജില്ലാ വോളിബോൾ ചാമ്പ്യഷിപ്പിൽ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നിന്ന് പങ്കെടുക്കും. ഹെഡ്മാസ്റ്റർ സണ്ണി കെ. സെബാസ്റ്റ്യൻ, അധ്യാപകരായ ജാൻസൺ ജോസഫ്, ജയേഷ് ജോർജ്, പിടിഎ പ്രസിഡന്റ് സിബി കുമ്പുക്കൽ, കെ.ജെ. സെബാസ്റ്റ്യൻ, വിനു ജോർജ്, ബെന്നി മ്ലാക്കുഴി, തങ്കച്ചൻ കോക്കാട്ട്, പോൾ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.