ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം: സംഘാടക സമിതി രൂപീകരിച്ചു
1592757
Friday, September 19, 2025 12:44 AM IST
കൊട്ടിയൂർ: കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 13,14 തീയതികളിൽ നടത്തുന്ന ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു.
യോഗം കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സജി പുഞ്ചയിൽ അധ്യക്ഷനായിരുന്നു.
ഇരിട്ടി വിദ്യാഭ്യാസ ഓഫീസ് സൂപ്രണ്ട് കെ. ശ്രീകാന്ത് ലോഗോ പ്രകാശനം ചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇന്ദിര ശ്രീധരൻ, കെ.എൻ. സുനീന്ദ്രൻ, പഞ്ചായത്തംഗം ജോണി ആമക്കാട്ട്, ബിപിസി കെ.നിശാന്ത്, കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുൽ, എസ്എൻഎൽപി സ്കൂൾ മാനേജർ പി. തങ്കപ്പൻ, പിടിഎ പ്രസിഡന്റ് ബോജോ പ്രിൻസിപ്പൽ എം.യു. തോമസ്, പ്രധാന അധ്യാപകൻ തോമസ് കുരുവിള, കെ.എം. ജയചന്ദ്രൻ, എം.എം, ബെന്നി, ഷേണു ആർ. നായർ, എ.വി. സുനിൽ കുമാർ പ്രസംഗിച്ചു.