ഇരിട്ടി ഉപജില്ലാ സര്‍ഗോത്സവം സംഘടിപ്പിച്ചു
1592525
Thursday, September 18, 2025 1:51 AM IST
ഇരിട്ടി: വിദ്യാരംഗം കലാസാഹിത്യ വേദി ഇരിട്ടി ഉപജില്ലാ സര്‍ഗോത്സവം വിളക്കോട് ഗവ യുപി സ്കൂളില്സദനം ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി.കെ. സത്യന് അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ഗോപാലകൃഷ്ണന്, പ്രശാന്ത് മുട്ടത്ത്, പി.വി. സവിത, വിദ്യാരംഗം ഉപജില്ല കണ്‍വീനര്‍ കെ. വിനോദ്കുമാര്‍, നാടന്‍പാട്ട് കലാകാരി വിസ്മയ, ബി. മിനി, എ. ഷേണു, സി. ഹുസൈന്, ബിജു, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, തലശേരി ഡിഇഒ ശകുന്തള എന്നിവര്‍ പ്രസംഗിച്ചു.
ഇരിട്ടി ഉപജില്ലയിലെ 70 വിദ്യാലയങ്ങളില്‍ നിന്ന് 350 കുട്ടികള്‍ പങ്കെടുത്തു. ശില്പശാലകള്ക്ക് കഥാരചന- മനീഷ് മുഴക്കുന്ന്, നാടന്‍പാട്ട്- മാത്യുസ് വൈത്തിരി, കാവ്യാലാപനം -എം.വി. ജനാര്ദനന്, അഭിനയം ബിജു നിടുവാലൂര്‍, ചിത്രരചന ടി.എന്‍. രാജു, കവിത രചന- റീന.വി. പിണറായി, പുസ്തകാസ്വാദനം കെ. സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.