വന്യജീവി നിയമഭേദഗതി ബിൽ പ്രശംസനീയം: കോൺഗ്രസ് -എസ്
1592354
Wednesday, September 17, 2025 7:42 AM IST
ചപ്പാരപ്പടവ്: വന്യജീവി നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭ അനുമതി നൽകിയത് പ്രശംസനീയമാണെന്ന് കോൺഗ്രസ് -എസ് ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് മാത്യു പുതുപ്പറമ്പിൽ. മലയോര കർഷകർ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിനുള്ള പരിഹാരമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്-എസ് ചപ്പാരപ്പടവ് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പയ്യൻ ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. കെ.ജെ. വർഗീസ്, റെനീഷ് മാത്യു, നെല്ലിയോട് ബാലകൃഷ്ണൻ, വി.ടി. തോമസ്, പി. കണ്ണൻ, ജിമ്മി അഗസ്റ്റിൻ, അഭിലാഷ് വർഗീസ് എന്നിവർ പ്രസംഗിച്ചു.