സിറ്റി പോലീസ് അത്ലറ്റിക് മീറ്റിനു തുടക്കം
1592759
Friday, September 19, 2025 12:44 AM IST
കണ്ണൂർ: മൂന്നാമത് കണ്ണൂർ സിറ്റി പോലീസ് അത്ലറ്റിക് മീറ്റിന് പോലീസ് പരേഡ് ഗ്രൗണ്ടിൽ തുടക്കമായി. കണ്ണൂർ റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര മീറ്റ് ഉദ്ഘാടനം ചെയ്തു. ഒന്നാം ദിനത്തിൽ 61 പോയിന്റുമായി കൂത്തുപറമ്പ് സബ് ഡിവിഷനാണ് മുന്നിൽ.
50 പോയിന്റുമായി കണ്ണൂർ ഡിഎച്ച്ക്യൂ, തലശേരി സബ് ഡിവിഷൻ 36 പോയിന്റുമായി തൊട്ട് പിറകിലുണ്ട്.100 മീറ്ററിൽ വനിതാ വിഭാഗത്തിൽ കൂത്തുപറമ്പ് സബ് ഡിവിഷനിലെ ആശ്രിത, പുരുഷ വിഭാഗത്തിൽ കണ്ണൂർ ഡിഎച്ച്ക്യൂവിലെ അഭിജിത് വിജയികളായി. കായിക മത്സരങ്ങൾക്ക് ശേഷം ഇന്ന് വൈകുന്നേരം 5.30-ന് നടക്കുന്ന സമാപന ചടങ്ങിൽ ഇന്ത്യൻ ഫുട്ബോളർ എൻ.പി. പ്രദീപ്, കണ്ണൂർ റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര , കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ്, കണ്ണൂർ റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് അനൂജ് പാലിവാൾ എന്നിവർ പങ്കെടുക്കും. തുടർന്ന് ഉദ്യോഗസ്ഥരുടെ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും.