അനധികൃത മത്സ്യബന്ധനം: നാല് ബോട്ടുകൾ പിടികൂടി; ഒൻപതുലക്ഷം പിഴ
1592370
Wednesday, September 17, 2025 7:42 AM IST
നീലേശ്വരം: ജില്ലയുടെ തീരക്കടലിൽ അനധികൃത മത്സ്യബന്ധനം നടത്തിയ നാല് ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റും തീരദേശ പോലീസും സംയുക്തമായി നടത്തിയ രാത്രികാല പരിശോധനയിൽ പിടികൂടി. ആകെ ഒന്പത് ലക്ഷം രൂപ പിഴയീടാക്കി.
വെള്ളിയാഴ്ച രാത്രി അഴിത്തലയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ ദൂരത്തിനുള്ളിൽ വച്ചാണ് ബോട്ടുകൾ പിടികൂടിയത്. കോഴിക്കോട്ടു നിന്നുള്ള ഗ്രാൻഡ്, ഉമറുൾ ഫാറൂഖ്, കണ്ണൂരിൽ നിന്നുള്ള സീ ഫ്ളവർ, കർണാടകയിൽ നിന്നുള്ള സുരക്ഷ എന്നീ ബോട്ടുകളാണ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രണ്ട് ബോട്ടുകൾ ചേർന്ന് ട്രോൾ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന പെയർ ട്രോളിംഗ്, കരവലി എന്നീ നിയമവിരുദ്ധ രീതികളിലാണ് ഇവർ മത്സ്യബന്ധനം നടത്തിയിരുന്നത്.