ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വ​നം വ​കു​പ്പി​ന്‍റെ ഹെ​ൽ​പ്പ് ഡെ​സ്ക്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വ​ന്യ​മൃ​ഗ​ശ​ല്യം നേ​രി​ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഇ​വി​ടെ പ​രാ​തി ന​ൽ​കാം.

പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ പ​രി​ഹ​രി​ക്കു​വാ​ൻ ക​ഴി​യു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഒ​ന്നാം ഘ​ട്ട​ത്തി​ൽ ത​ന്നെ പ​രി​ഹാ​ര​മു​ണ്ടാ​ക്കും. ഈ​മാ​സം 30 വ​രെ ക​ർ​ഷ​ക​ർ​ക്ക് ഹെ​ൽ​പ്പ് ഡെ​സ്ക്കി​ൽ പ​രാ​തി ന​ൽ​കാം. ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​കെ. ജി​ജേ​ഷ്, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ക​ർ​ഷ​ക​രി​ൽ നി​ന്നു പ​രാ​തി സ്വീ​ക​രി​ക്കു​ന്ന​ത്.

ത​ളി​പ്പ​റ​മ്പ് ഫോ​റ​സ്റ്റ് റേ​ഞ്ചി​നു കീ​ഴി​ൽ ചെ​റു​പു​ഴ, ഉ​ളി​ക്ക​ൽ, ഉ​ദ​യ​ഗി​രി, ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണു ഹെ​ൽ​പ്പ് ഡെ​സ്ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.