പെ​രു​മ്പ​ട​വ്: ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണ​ത്തി​നിടെ കി​ട്ടി​യ പ​ണം ഉ​ട​മ​സ്ഥ​നു തി​രി​കെ ന​ൽ​കി. എ​ര​മം-​കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​ന​ഞ്ചാം വാ​ർ​ഡ് ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളാ​യ സ​ജി​ത, സു​ലോ​ച​ന എ​ന്നി​വ​ർ​ക്ക് വാ​ർ​ഡി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​മ്പോ​ൾ മാ​ത​മം​ഗ​ലം ഹൈ​സ്കൂ​ളി​ന​ടു​ത്ത വീ​ട്ടി​ൽ നി​ന്ന് വീ​ട്ടു​ട​മ​സ്ഥ​ൻ ന​ൽ​കി​യ പ്ലാ​സ്റ്റി​ക് കെ​ട്ടി​ൽ നി​ന്ന് പ​ണം ല​ഭി​ച്ചി​രു​ന്നു. ഈ ​പ​ണം ഇ​വ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, വാ​ർ​ഡം​ഗം പി.​വി. വി​ജ​യ​ൻ, വി​ഇ​ഒ സ​നൂ​പ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വീ​ട്ടു​ട​മ​സ്ഥ​ർ​ക്ക് ന​ൽ​കി. മാ​തൃ​കാ​പ​ര​മാ​യ ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു.