ടിപ്പർ ലോറി സ്കൂൾ മതിലും വൈദ്യുത പോസ്റ്റും തകർത്തു; ഡ്രൈവർക്ക് പരിക്ക്
1592767
Friday, September 19, 2025 12:44 AM IST
ഇരിട്ടി: കീഴൂർ-ഇരിട്ടി ഹൈസ്കൂൾ റോഡിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് സ്കൂൾ മതിലിലും ഇലട്രിക് പോസ്റ്റിലും ഇടിച്ചു കയറി അപകടം. അപകടത്തിൽപെട്ട ലോറിയുടെ കാബിനകത്ത് കുടുങ്ങിപ്പോയ ഡ്രൈവർ നാദാപുരം വിളങ്ങോട്ടു സ്വദേശി ഇയാലിൽ ഷൈജു ജോസി (44) നെ ഇരിട്ടിയിൽ നിന്നും ഫയർ ഫോഴ്സ് എത്തി കാബിൻ പൊളിച്ചാണ് വെളിയിൽ എത്തിച്ചത്. സാരമായി പരിക്കേറ്റ ഡ്രൈവറെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഇരിട്ടി താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമാണപ്രവൃത്തിക്കായി സാധനസാമ ഗ്രികൾ ഇറക്കിയ ശേഷം ഹൈസ്കൂൾ റോഡ് വഴി കീഴൂരിലേക്കു പോകുന്പോഴായിരുന്നു അപകടം. ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി റോഡരികിലെ വൈദ്യുതി പോസ്റ്റും കീഴൂർ വിയുപി സ്കൂളിന്റെ മതിലിലും തകർത്ത ശേഷം സ്കൂൾ കോംബൗണ്ടിലെ മരത്തിലിടിച്ചാണ്നിന്നത്.
തകർന്ന കാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഇരിട്ടി അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മുക്കാൽ മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. സ
്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ എൻ.ജി. അശോകൻ, സീനിയർ ഫയർമാൻ എസ്. സുമേഷ് ലാൽ, ഫയർമാൻ എം. അരുൺ കുമാർ, എ.പി. ആഷിഷ്, സി.വി. സൂരജ്, ഹോംഗാർഡ് ടി. ശ്രീജിത്ത്, വി. രമേശൻ, എ. അനൂപ് എന്നിവരാണ് അഗ്നിരക്ഷാ സേനയിൽ ഉണ്ടായിരുന്നത്.
ഇതേ സ്ഥലത്ത് രണ്ടു വർഷം മുന്പ് ഓട്ടോമറിഞ്ഞ് താലൂക്ക് ആശുപത്രിൽ നിന്നും വീട്ടിലേക്കു മടങ്ങുകയായിരുന്നു വീട്ടമ്മ മരിച്ചിരുന്നു.