തേ​ർ​ത്ത​ല്ലി: ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് കൂ​ട​പ്രം വാ​ർ​ഡി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് സ്ഥി​ര​താ​മ​സ​ക്കാ​രാ​യ നി​ര​വ​ധി വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കി​യ​താ​യി എ​ൽ​ഡി​എ​ഫി​ന്‍റെ പ​രാ​തി.

യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന്‍റെ സ​മ്മ​ർ​ദ​ത്തി​ന് വി​ധേ​യ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ് യൂ​ണി​യ​ൻ നേ​താ​വ് വാ​ർ​ഡ് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ ക്കൊ​ണ്ട് റി​പ്പോ​ർ​ട്ട് എ​ഴു​തി​ച്ചാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​യ​തെ​ന്നും വി​ഷ​യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും എ​ൽ​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി.

വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രേ എ​ൽ​ഡിഎ​ഫ് നേ​ര​ത്തെ പ്ര​ത്യ​ക്ഷ സ​മ​രം ന​ട​ത്തി​യി​രു​ന്നു. അ​തി​ലും പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല. വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​ലെ ക്ര​മ​ക്കേ​ടി​നും വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ വോ​ട്ട് ഒ​ഴി​വാ​ക്ക​ലി​നും പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നും ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.