പൊ​ട്ടം​പ്ലാ​വ് : കേ​ര​ള ക​ത്തോ​ലി​ക്ക ക​രി​സ്മാ​റ്റി​ക്ക് ന​വീ​ക​ര​ണ മു​ന്നേ​റ്റം സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​രി​സ്മാ​റ്റി​ക് ചെ​മ്പേ​രി സ​ബ് സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ജൂ​ബി​ലി തി​രി പ്ര​യാ​ണം പൊ​ട്ടം​പ്ലാ​വ് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ലെ​ത്തി.

സി​സ്റ്റ​ർ ലീ​മ റോ​സ്, സ​ൺ​ഡേ സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക ബെ​റ്റി സെ​ബാ​സ്റ്റ്യ​ൻ, പാ​രി​ഷ് ട്ര​സ്റ്റി ദേ​വ​സ്യ കി​ഴ​ക്ക​നാ​ത്ത്, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​രി​സ്മാ​റ്റി​ക് ചെ​മ്പേ​രി സ​ബ്സോ​ൺ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി​ൻ​സ​ന്‍റ് മാ​യ​യി​ൽ നി​ന്ന് ജൂ​ബി​ലി തി​രി ഏ​റ്റു​വാ​ങ്ങി. 20 ന് ​രാ​വി​ലെ 9.30ന് ​ജ​പ​മാ​ല പ്രാ​ർ​ഥ​ന, സ്തു​തി ആ​രാ​ധ​ന എ​ന്നി​വ​യ്ക്ക് ശേ​ഷം വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ക​ള​പ്പു​ര​യ്ക്ക​ൽ ജൂ​ബി​ലി തി​രി​തെ​ളി​ച്ച് ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് വ​ച​ന പ്ര​ഘോ​ഷ​ണം, വി​ശു​ദ്ധ കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും. ഇ​വി​ടു​ത്തെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ജൂ​ബി​ലി തി​രി പൊ​ന്മ​ല സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ലേ​ക്ക് എ​ത്തി​ക്കും.