വിജയാഘോഷയാത്ര നടത്തി
1460766
Saturday, October 12, 2024 5:19 AM IST
ചെറുപുഴ: പയ്യന്നൂർ സബ് ജില്ലാ കായിക മേളയിൽ ഓവർ ഓൾ ചാമ്പ്യൻമാരായ കോഴിച്ചാൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കായിക താരങ്ങളും അധ്യാപകരും പിടിഎയുടെ നേതൃത്വത്തിൽ ചെറുപുഴ ടൗണിൽ നടത്തിയ വിജയാഘോഷയാത്ര നടത്തി.
ചെറുപുഴ സഹകരണ ആശുപത്രി പരിസരത്ത് നിന്നും ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഫ്ളാഗ് ഓഫ് ചെയ്തു.
റിട്ട. ക്യാപ്റ്റൻ ഒളിമ്പ്യൻ കെ.എസ്. മാത്യു, പ്രിൻസിപ്പൽ മാത്യു ജോസഫ്, മുഖ്യാധ്യാപകൻ ജോജോ മൈലാടൂർ, രാഗേഷ്, പിടിഎ പ്രസിഡൻ്റ് സുനിൽ ആമ്പിലേരി, സജിമോൻ എന്നിവർ പ്രസംഗിച്ചു.