നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
1601945
Wednesday, October 22, 2025 7:46 AM IST
ഇരിട്ടി: പായം പഞ്ചായത്തിൽ ആരോഗ്യവകുപ്പിന്റെയും എക്സൈസിന്റെയും സംയുക്ത പരിശോധനയിൽ കടത്തുംകടവിലെ അസൈൻ സ്റ്റോറിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സ്ഥാപനം അടച്ചുപൂട്ടി ഉടമയിൽ നിന്ന് പിഴ ഈടാക്കി.
ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി. കുട്ടിയാനി, സിജു കേളോത്ത്, സന്ദീപ് സുധാകരൻ. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഉമ്മർ, ഷൈബി കുര്യൻ, നെൽസൺ ടി. തോമസ്, പി.ജി. അഖിൽ, പി.വി. അഭിജിത്ത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പെരുവംപറമ്പിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ബാബൂസ് കുലുക്കി സർബത്ത് കടയും അടച്ചുപൂട്ടി.