തളിപ്പറമ്പ് നോർത്ത് ഉപജില്ല സാമൂഹ്യ-ശാസ്ത്രമേള സമാപിച്ചു
1601936
Wednesday, October 22, 2025 7:46 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് നോർത്ത് ഉപജില്ല സാമൂഹ്യശാസ്ത്രമേള ജിഎച്ച്എസ് കുറ്റ്യേരിയിൽ നടന്നു. എൽപി വിഭാഗത്തിൽ സിഎച്ച്എം എൽപിഎസ്, നടുവിൽ എൽപിഎസ് എന്നിവർ ചാമ്പ്യൻമാരായി. ഇരിങ്ങൽ യുപിഎസ്, ജിഎച്ച്എസ് കുറ്റ്യേരി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
യുപി വിഭാഗത്തിൽ പട്ടുവം യു പിയാണ് ചാന്പ്യൻ. കരിപ്പാൽ എസ് വിയുപി രണ്ടാം സ്ഥാനം നേടി. പുലിക്കുരുമ്പ എസ്ജെയുപി , നടുവിൽ എച്ച്എസ്എസ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. ഹൈസ്കൂൾ വിഭാഗത്തിൽ ടാഗോർ വിദ്യാനികേതൻ ചാമ്പ്യൻമാരായി. സീതി സാഹിബ് എച്ച്എസ് എസ്, മൂത്തേടത്ത് എച്ച്എസ്എസ് എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. ഹയർ സെക്കൻൻഡറി വിഭാഗത്തിൽ ടാഗോർ വിദ്യാനികേതനാണ് ചാന്പ്യൻമാർ. സർസയ്യിദ് ഹയർ സെക്കൻഡറി, സെന്റ് ജോസഫ്സ് എച്ച്എസ്എസ് വായാട്ടുപറന്പ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി.
വിവിധ മത്സരയിനങ്ങളിലായി അഞ്ഞൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബ നിർവഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി രജനി അധ്യക്ഷത വഹിച്ചു. എഇഒ കെ മനോജ്, മുഖ്യാധ്യാപകൻ കെ.വി ഷാജി, സോഷ്യൽ സയൻസ് ക്ലബ് സെക്രട്ടറി കെ.ഫാറൂഖ്, എം. ചന്ദ്രൻ, പ്രഭാകരൻ, എൻ.വി.ശിവദാസൻ, ടി.സ്വപ്ന, അരുണ, പി.സോന, എൻ.പി.പ്രീജ എന്നിവർ പ്രസംഗിച്ചു.