കാറിൽ കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയിൽ
1601954
Wednesday, October 22, 2025 7:58 AM IST
കൂത്തുപറമ്പ്: മട്ടന്നൂര്‍ എടയന്നൂരില്‍ കാറില്‍ കടത്തുകയായിരുന്ന 8.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഇരിട്ടി ഉളിക്കല്‍ നുച്യാട് സ്വദേശി എ.കെ. ഫവാസിനെ(25) യാണ് പിണറായി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ്. കണ്ണനും സംഘവും പിടികൂടിയത്.
കമ്മീഷണര്‍ സ്ക്വാഡ് അംഗം കെ. ബിനീഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചക്കാലമായി സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു ഫവാസ്. ബംഗളൂരുവിൽ നിന്നും കണ്ണൂര്‍ ടൗണിലേക്ക് കടത്തുകയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ലഹരി കടത്താന്‍ ഉപയോഗിച്ച വാഗൺആർ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.