സ്വർണവുമായി മുങ്ങിയ ബംഗാൾ സ്വദേശിക്കെതിരേ കേസെടുത്തു
1601952
Wednesday, October 22, 2025 7:58 AM IST
കണ്ണൂര്‍: സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചുനല്‍കാനായി കൈമാറിയ 160 ഗ്രാം സ്വര്‍ണവുമായി പശ്ചിമബംഗാള്‍ സ്വദേശി മുങ്ങി. വില്ലുസ്മാന്‍പൂര്‍ പോലീസ് പരിധിയില്‍ താമസക്കാരനായ ജാക്കില്‍ അലി ഡഫേദാറാണ് പശ്ചിംബംഗാളിലെ സൗത്ത് 24 പര്‍ഗാന ജില്ലയിലെ ഗോപാല്‍ഗഞ്ച് സ്വദേശിയായ ഗിയാസുദ്ദീന്‍ ഷേക്കിന്റെ സ്വര്‍ണവുമായി മുങ്ങിയത്.
പള്ളിക്കുന്ന് ചാലാട് മുള്ളന്‍കണ്ടിപാലത്ത് പ്രവര്‍ത്തിക്കുന്ന ആര്. ജി ഗോര്‍ഡ് വര്‍ക്സ് എന്ന സ്ഥാപനത്തിന്റെ മാനേജരായ ഷേക്കിനോട് ആഭരണം നിര്‍മിച്ചു തരാമെന്ന് പറഞ്ഞാണ് 19 ന് സ്വര്‍ണം കൈപ്പറ്റിയത്. കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.