സ്വീകരണവും അനുമോദന റാലിയും നടത്തി
1601937
Wednesday, October 22, 2025 7:46 AM IST
ചെറുപുഴ: റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കായികതാരങ്ങൾക്കും കായികാധ്യാപകനും പരിശീലകനുമായ സുനീഷ് ജോർജിനും ചെറുപുഴ ടൗണിൽ സ്വീകരണം നൽകി.
ജനപ്രതിനിധികൾ, പിടിഎ, മദർ പിടിഎ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, മുൻ കായികതാരങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.ചെറുപുഴ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.സി. ലക്ഷമണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.വി. സജി, എസ്എംസി ചെയർമാൻ കെ.എസ്. ദിലീഷ് കുമാർ, പിടിഎ വൈസ് പ്രസിഡന്റ് അലിയാർ കുട്ടി, മദർ പിടിഎ പ്രസിഡന്റ് ലീന അഭിലാഷ്, ഹെഡ്മാസ്റ്റർ കെ.വി. രാജൻ, കായികാധ്യാപകൻ സുനീഷ് ജോർജ്, സ്റ്റാഫ് സെക്രട്ടറി ജോമേഷ് ജോൺ എന്നിവർ പ്രസംഗിച്ചു.