പെൻഷൻ പരിഷകരണ നടപടികൾ ഉടൻ ആരംഭിക്കണം: കെഎസ്എസ്പിഎ
1601931
Wednesday, October 22, 2025 7:46 AM IST
പേരാവൂർ: 2024 ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരേണ്ട ശമ്പള പെൻഷൻ പരിഷ്കരണത്തിനുള്ള നടപടികൾ ഉടൻ ആരംഭിക്കുക, ഓപ്ഷൻ സൗകര്യത്തോടെ മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, ക്ഷാമാശ്വാസം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ കെഎസ്എസ്പിഎ പേരാവൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. തൊണ്ടിയിൽ സീന ഓഡിറ്റോ റിയത്തിൽ നടന്ന മണ്ഡലം സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.
പേരാവൂർ മണ്ഡലം പ്രഡിഡന്റ് ടി.ജെ. എൽസമ്മ അധ്യക്ഷത വഹിച്ചു. മിസ് കേരള സുവർണ ബെന്നിക്കുള്ള ഉപഹാരം ചന്ദ്രൻ തില്ലങ്കേരി നല്കി. ഉന്നത വിജയികൾക്ക് ഉപഹാര വിതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. എം.ജി. ജോസഫ്. പി. സുഖദേവൻ, മോഹനൻ, പി.എം. മോഹനൻ, എൻ. നാരായണൻ, സി.വി. കുഞ്ഞ നന്ദൻ, നാരായണൻ കോയിറ്റി, പി.വി. അന്നമ്മ, വി.ടി. അന്നമ്മ, ഒ. മാത്യു എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പി.എൻ. മോഹനൻ -പ്രസിഡന്റ്, വി.ഡി. ജോസഫ്, വി.ടി. അന്നമ്മ -വൈസ് പ്രസിഡന്റുമാർ, എ.വി. ചിത്ര ലേഖ, വി.അനിൽ കുമാർ, പി.ഒ. മറിയം - ജോയിന്റ് സെക്രട്ടറിമാർ, പി.കെ. സന്തോഷ് -ട്രഷറർ എന്നിവരേയും 56 അംഗ നിയോജക മണ്ഡലം മെംബർമാരേയും സമ്മേളനം തെരഞ്ഞെടുത്തു.