തദ്ദേശ തെരഞ്ഞെടുപ്പ്: കോർപറേഷൻ, ജില്ലാ പഞ്ചായത്ത് സംവരണ വാർഡുകൾ നറുക്കെടുത്തു
1601934
Wednesday, October 22, 2025 7:46 AM IST
കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി കണ്ണൂർ മുനിസിപ്പൽ കോർപറേഷന്റെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടത്തി. കോഴിക്കോട് ടൗൺഹാളിലായിരുന്നു നറുക്കെടുപ്പ്. 56 വാർഡുകളുള്ള കോർപറേഷനിൽ 26 എണ്ണം വനിതാ സംവരണമാണ്.
പട്ടികജാതി വനിതാ സംവരണമായി രണ്ട് വാർഡുകളും പട്ടികജാതി സംവരണമായി ഒരു വാർഡുമാണ് നറുക്കെടുപ്പിലൂടെ നിശ്ചയിച്ചത്. വനിത സംവരണ വാർഡുകൾ, വാർഡ് നന്പർ, പേര് എന്നീ ക്രമത്തിൽ. ഒന്ന് പള്ളിയാംമൂല, നാല് പളളിക്കുന്ന്, എട്ട് കൊറ്റാളി, ഒന്പത് അത്താഴക്കുന്ന്, 17 ചേലോറ, 18 മാച്ചേരി, 21 എളയാവൂർ നോർത്ത്, 23 മുണ്ടയാട്, 27 മേലെചൊവ്വ, 28 താഴെചൊവ്വ, 29 കീഴ്ത്തളളി, 31 ആറ്റടപ്പ, 32 ചാല, 35 ആലിങ്കീൽ, 36 കിഴുന്ന, 37 തോട്ടട, 39 കാഞ്ഞിര, 41 പടന്ന, 43 നീർച്ചാൽ, 44 അറയ്ക്കൽ, 47 സൗത്ത് ബസാർ, 48 ടെമ്പിൾ, 49 തായത്തെരു, 52 കാനത്തൂർ, 53 പയ്യാമ്പലം, 55 ചാലാട്. പട്ടികജാതി വനിതാ സംവരണം: 16 വലിയന്നൂർ, 22 എളയാവൂർ സൗത്ത്. പട്ടികജാതി സംവരണം: 11 തുളിച്ചേരി.
ജില്ലാ പഞ്ചായത്ത് വനിതാ സംവരണ വാർഡുകൾ: ഒന്ന് കരിവെള്ളൂർ, രണ്ട് മാതമംഗലം, അഞ്ച് പടിയൂർ, ആറ് പേരാവൂർ, എട്ട് കോളയാട്, പത്ത് പാട്യം, 11 പന്ന്യന്നൂർ, 12 കതിരൂർ, 13 പിണറായി, 15 അഞ്ചരക്കണ്ടി, 16 കൂടാളി, 22 ചെറുകുന്ന്, 25 കുഞ്ഞിമംഗലം. പട്ടികജാതി സംവരണം: 20 കല്യാശേരി. പട്ടികവർഗ സംവരണം: 17 മയ്യിൽ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നറുക്കെടുപ്പിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.കെ ബിനി, തദ്ദേശസ്ഥാപന വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.