ഹരിതകർമസേന ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ ആദരിച്ചു
1601935
Wednesday, October 22, 2025 7:46 AM IST
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ഹരിതകർമസേനയുടെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ തോമസ് വക്കത്താനം ഉദ്ഘാടനം ചെയ്തു. ഹരിതകർമസേന കൺസോർഷ്യം ചെയർമാൻ ജെസി ജോസഫ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.കെ അബ്ദുറഹ്മാൻ, എം. മൈമൂനത്ത്, തങ്കമ്മ സണ്ണി, ഫസീല ഷംസീർ, പി.കെ. ഉനൈസ്, ഷീജ കൈപ്രത്ത്, കെ.വി. രാഘവൻ, സെക്രട്ടറി സി.കെ. ശ്രീകുമാർ, അസിസ്റ്റന്റ് സെക്രട്ടറി ജി. അജയകുമാർ, ഹരിത കേരളം മിഷൻ ആർപി വി. സഹദേവൻ, ജാൻസി ജോർജ് എന്നിവർ പ്രസംഗിച്ചു.