സ്കൂളുകൾക്ക് വേസ്റ്റ് ബിന്നുകൾ നൽകി
1460285
Thursday, October 10, 2024 8:45 AM IST
കാർത്തികപുരം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്ക് ജൈവ-അജൈവമാലിന്യങ്ങൾ തരംതിരിച്ച് ശേഖക്കുന്നതിക്കുന്നതിനായി ഉദയഗിരി പഞ്ചായത്ത് ബിന്നുകൾ നൽകി. പഞ്ചായത്തുതല ഉദ്ഘാടനം കാർത്തികപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ നിർവഹിച്ചു. കെ.ടി. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. ബിന്ദു ഷാജു, ഷീജ വിനോദ്, എം.സി. ജനാർദനൻ, ടോമി കാടൻകാവിൽ, കെ.പി. സിനി, ബിന്ദു രാജേഷ്, പി.ജെ. സജി, സൂര്യ പ്രകാശ്, കെ.കെ. സജിത, അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.