കണ്ണൂർ സർവകലാശാല കോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്ന്
1459971
Wednesday, October 9, 2024 7:40 AM IST
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ 2008-11 ബിരുദ ബാച്ചിന് നടപ്പിലാക്കിയ എംപിരിക്കല്‍ ഗ്രേഡിംഗ് സമ്പ്രദായത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് നല്കിയ പരാതിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി ഡിവിഷന് ബെഞ്ച് ശരിവച്ചു.
കാസര്‍ഗോഡ് എംഐസി കോളജിലെ നാല് വിദ്യാഥികൾ നല്കിയ പരാതിയിലായിരുന്നു വിധി.
2008-11 ബിരുദ ബാച്ചില്‍ നടപ്പാക്കിയ ഗ്രേഡിംഗ് രീതി അശാസ്ത്രീയവും സാമാന്യ യുക്തിക്ക് നിരക്കാത്തതുമാണെന്ന് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോടും സര്‍വകലാശാല സെനറ്റ് അംഗം ടി.കെ. ഹസീബും പത്രസമ്മേളനത്തിൽ ആരോപിച്ചു.