ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ പ്രതിപക്ഷം ഉപരോധിച്ചു
1459960
Wednesday, October 9, 2024 7:40 AM IST
കണ്ണൂർ: ഡിവിഷനുകൾക്ക് അനുവദിച്ച ഫണ്ടുകൾ വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ഓഫീസിൽ ഉപരോധിച്ചു.പ്രതിപക്ഷ നേതാവ് തോമസ് വെക്കത്താനത്തിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം.
മുൻകാലങ്ങളിൽ സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാനപങ്ങൾക്ക് അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, മുൻകാലങ്ങളിലേതിനു സമാനമായ തുക അനുവദിക്കുക, ജില്ലാ പഞ്ചായത്ത് രാഷ്ട്രീയ കാഴ്ചപ്പോടോടെ പ്രതിപക്ഷ അംഗങ്ങളുടെ ഡിവിഷനുകളെ അവഗണിക്കുന്ന സമീപനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധം.
സർക്കാർ ഫണ്ട് വെട്ടിക്കുറച്ച നടപടി പുനപരിശോധിക്കുന്നതിന് മുഖ്യമന്ത്രി, തദ്ദേശമന്ത്രി എന്നിവരിൽ സമ്മർദം ചെലുത്തുമെന്ന പ്രസിഡന്റിന്റെ ഉറപ്പിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. ജില്ലാ പഞ്ചായത്ത് രാഷട്രീയകാഴ്ചപ്പാടോടെ ഫണ്ട് അനുവദിക്കുന്നില്ലെന്ന പ്രതിപപക്ഷത്തിന്റെ ആരോപണം തെറ്റാണെന്ന് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.