പാത്തൻപാറ സ്വദേശിയായ യുവാവിനെ കാണാതായി
1458479
Wednesday, October 2, 2024 8:36 AM IST
ആലക്കോട്: പാത്തൻപാറ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. തോണക്കര തകിടിയൽ പരമേശ്വരന്റെ മകൻ ടി.പി. സജിത്തിനെ (25) ആണ് കാണാതായത്. കഴിഞ്ഞ 29ന് രാവിലെ 11 ഓടെ തളിപ്പറമ്പ് ഏഴാംമൈലിലെ കെട്ടിട നിർമാണ കമ്പനിയുടെ സൈറ്റിൽ നിന്നു പോയതായിരുന്നു. ബൈക്കിൽ പോയ സജിത്തിനെക്കുറിച്ച് പിന്നീട് യാതൊരുവിധ വിവരവും ലഭിച്ചിട്ടില്ല. ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ഫോൺ ട്രാക്ക് ചെയ്യാനും സാധിക്കുന്നില്ല. സജിത്ത് വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്നു കാണിച്ച് അച്ഛൻ ആലക്കോട് പോലീസിൽ പരാതി നൽകി.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സജിത്തിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടിയന്തരമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം. ആലക്കോട് പോലീസ് സ്റ്റേഷൻ: 04602255252, 9496831202.