കടയിൽ സമാന്തര ബാർ നടത്തിയ യുവാവ് പിടിയിൽ
1458477
Wednesday, October 2, 2024 8:36 AM IST
പയ്യാവൂർ: കട കേന്ദ്രീകരിച്ച് നടക്കുന്ന സമാന്തര ബാറിൽ നിന്ന് വിദേശമദ്യം സഹിതം യുവാവിനെ എക്സൈസ് പിടികൂടി. പയ്യാവൂർ പൊന്നുംപറമ്പ് സ്വദേശി റെഡ് റോസ് ഡിസ്ട്രിബ്യൂട്ടേഴ്സ് സ്ഥാപന ഉടമ പി. ബിനോജ് (43) ആണ് പിടിയിലായത്. ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ. പി. ലത്തീഫും പാർട്ടിയും നടത്തിയ റെയ്ഡിലാണ് കടയിൽ വിദേശമദ്യം വില്പനക്കായി സൂക്ഷിച്ചതിന് ബിനോജ് പിടിയിലാകുന്നത്.
നാലര ലിറ്റർ വിദേശ മദ്യമാണ് കടയിൽനിന്നും കസ്റ്റഡിയിലെടുത്തു. ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ പി.ആർ.സജീവ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എം.പി. ഹാരിസ്, എം.വി. പ്രദീപൻ, സിവിൽ എക്സൈസ് ഓഫീസർ അഖിൽജോസ്, വനിതസിവിൽ എക്സൈസ് ഓഫീസർ പി.കെ. മല്ലിക എന്നിവരും റെയ്ഡിൽ പങ്കെടുത്തു.