പോഷക മാസാചരണം സംഘടിപ്പിച്ചു
1458475
Wednesday, October 2, 2024 8:36 AM IST
ചെമ്പേരി: സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്, ഇരിക്കൂർ ഐസിഡിഎസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഏരുവേശി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പോഷക മാസാചരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. അങ്കണവാടി വർക്കർ സുജ സുധാകരൻ ആമുഖ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ്, വാർഡംഗങ്ങളായ ഏബ്രഹാം മാത്യു, പി.വി. കമലാക്ഷി, അനില ജെയിൻ, സിഡിപിഒ സി.വി. ശ്യാമള, ഇരിക്കൂർ ഐസിഡിഎസ് സൂപ്പർവൈസർ സി.വി. പുഷ്പജ, അങ്കണവാടി വർക്കർ ബിന്ദു ഡൊമിനിക്ക് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് ജീവനക്കാർ, വാർഡംഗങ്ങൾ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ, സിഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.