ഗാന്ധി ജയന്തി: പരിപാടികൾ സംഘടിപ്പിച്ചു
1458465
Wednesday, October 2, 2024 8:36 AM IST
പയ്യാവൂർ: ചാമക്കാൽ ഗവ. എൽപി സ്കൂളും വൈഎംസിഎ വനിതാ ഫോറവും ചേർന്ന് ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വൈഎംസിഎ സബ് റീജണൽ ചെയർമാൻ ബെന്നി ജോൺ ഉദ്ഘാടനം ചെയ്തു. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
പ്രമുഖ ചിത്രകാരൻ തോമസ് കാളിയാനിയുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും ഗാന്ധിജിയുടെ ചിത്രം വരച്ചു. വൈഎംസിഎ വനിതാ ഫോറം പ്രസിഡന്റ് കെ.എ. ആൻസി, എത്സമ്മ സിറിയക്ക്, ബെന്നി ചേരിയ്ക്കത്തടത്തിൽ, ജോസ് മണ്ഡപത്തിൽ, ഷാജി പാറമ്പുഴയിൽ, ആന്റണി പുളിയംമാക്കൽ, മഞ്ജു പ്രിൻസ് അയ്യങ്കനാൽ, സാലി ബെന്നി, ആനി തെക്കേടത്ത്, സൗമ്യ ദിനേശ് എന്നിവർ നേതൃത്വം നൽകി. വയോജന ദിനാചരണത്തിന്റെ ഭാഗമായി തങ്കമ്മ പുതുക്കുളത്തിലിനെ ആദരിക്കുകയും വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.