തലശേരി സ്വദേശിനി തായ്ലൻഡിൽ വാട്ടർ റൈഡിനിടെ അപകടത്തിൽ മരിച്ചു
1458160
Tuesday, October 1, 2024 10:12 PM IST
തലശേരി: തലശേരി സ്വദേശിനിയായ യുവതി തായ്ലൻഡ് പുക്കറ്റിലുണ്ടായ വാട്ടർ റൈഡിനിടെ അപകടത്തിൽ മരിച്ചു. പിലാക്കൂൽ ഗാർഡൻസ് റോഡിലെ മാരാത്തേതിൽ ലവീന റോഷൻ (നിമ്മി-34) ആണ് മരിച്ചത്.
സിംഗപ്പൂരിലാണ് ലവീനയും കുടുംബവും താമസിച്ചിരുന്നത്. മാതാപിതാക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം ബാങ്കോക്കിൽ സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു അപകടം.
ഇന്നുരാവിലെ ആറോടെ ധർമടം പാലയാട് യൂണിവേഴ്സിറ്റി സെന്ററിനടുത്തുള്ള ലീനാസിൽ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12 ഓടെ സെയ്ദാർ പള്ളി കബർസ്ഥാനിൽ കബറടക്കും. ഭർത്താവ്: മുഹമ്മദ് റോഷൻ. മാരാത്തേതിൽ നസീർ-ഷബീന നസീർ ദന്പതികളുടെ മകളാണ്. സഹോദരി: ഷസിൻ സിതാര (ദുബായ്).