പ്രത്യേക പദ്ധതിയുമായി കെസിസിപി ലിമിറ്റഡ്
1453961
Wednesday, September 18, 2024 1:28 AM IST
മാടായി: മാടായി പഞ്ചായത്തിലെ പഴയങ്ങാടി യൂണിറ്റിൽ കെസിസിപി ലിമിറ്റഡ് ഖനനം പൂർത്തിയായ 35 ഏക്കർ സ്ഥലത്ത് മാടായിപ്പാറയുടെ ജൈവ വൈവിധ്യം സംരക്ഷിച്ച് ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി പ്രത്യേക പദ്ധതി തയാറാക്കുന്നു. ഇതു സംബന്ധിച്ച് കമ്പനി ഭരണസമിതി സംസ്ഥാന സർക്കാരിന് സമർപ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തിൽ ഈ സാമ്പത്തിക 3.10 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു.
ഇതിന്റെ വിശദമായ പ്രോജകട് റിപ്പോർട്ട് തയാറാക്കാൻ തുടങ്ങി. അഞ്ചു മാസത്തിനുള്ളിൽ ചുമതലപ്പെടുത്തിയ ഏജൻസി ഡിപിആർ തയാറാക്കി നൽകും. തുടർന്ന് പദ്ധതി നടപ്പിലാക്കും. മൈനിംഗ് ഏറിയയെ വീണ്ടെടുക്കുന്ന ഒരു മോഡൽ പ്രോജക്ടായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. നിരവധി വർഷങ്ങളായി പഴങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളും ജനപ്രതിനിധികളും ഒരുപോലെ ഉന്നയിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് ഈ പദ്ധതിയിലൂടെ ഉദേശിക്കുന്നത്.
ഇതിലൂടെ ജൈവവൈവിധ്യ പ്രദേശമായ ഈ മേഖലയിലെ ജൈവവ്യവസ്ഥ പൂർണമായും തിരിച്ചു പിടിക്കുവാൻ സഹായകരമാകും വിധമാണ് ഈ പദ്ധതി നടപ്പിലാക്കാൻ ഉദേശിക്കുന്നത്. ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ നേരിട്ടോ അല്ലാതെയോ ഉള്ള പ്രവർത്തന ഫലമായി പ്രകൃതിക്ക് എന്തെങ്കിലും ആഘാതം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ നേരത്തേ ഉണ്ടായതിനെക്കാളും ഭംഗിയായി പ്രസ്തുത പ്രദേശത്തെ വീണ്ടെടുക്കുക എന്ന മാതൃകാ പ്രവർത്തനമാണ് കെസിസിപി ലിമിറ്റഡ് ലക്ഷ്യമിടുന്നത്.
ചെയർമാൻ ടി.വി. രാജേഷും മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണനും പദ്ധതി പ്രദേശം സന്ദർശിച്ചു