ഓണാഘോഷം നടത്തി
1453950
Wednesday, September 18, 2024 1:27 AM IST
കണ്ണൂർ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കണ്ണൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കെപിസിസി അംഗം രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം. രാജു മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് വൈസ് പ്രസിഡന്റ് പി.വി. അനുപമ അധ്യക്ഷത വഹിച്ചു. കെ.സി. മുഹമ്മദ് ഫൈസൽ, അഗീഷ്കുമാർ കാടാച്ചിറ, ടി.കെ. ശശികുമാർ, എ.വി. ശൈലജ, എം.വി. സീത, ടി. ശ്രീജേഷ്, കെ. ജിതേഷ്, ദിവീഷ് എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മത്സരവിജയികൾക്കുള്ള സമ്മാനദാനം മഹിളാ കോൺഗ്രസ് ജില്ല പ്രസിഡന്റ് ശ്രീജ മഠത്തിൽ നിർവഹിച്ചു. ചന്ദ്രൻ കാണിച്ചേരി, എ. പ്രമീള എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ഓണസദ്യയും കലാ-കായിക മത്സരങ്ങളും, ഗാനോത്സവവും സംഘടിപ്പിച്ചു.
ഉളിക്കൽ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുമ്പള്ളി ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോലാനി അധ്യക്ഷത വഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വടംവലി മത്സരം നടന്നു. മണിപ്പാറ വില്ലേജ് ടീം ഒന്നും, പ്രിദർശിനി പെരുമ്പള്ളി രണ്ടാം സ്ഥാനവും നേടി. ചാക്കോ പാലക്കലോടി, ബെന്നി തോമസ്, കുര്യാക്കോസ് മണിപ്പാടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.