ഒട്ടോ ടാക്സി മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടം
1453765
Tuesday, September 17, 2024 1:51 AM IST
കേളകം: മഞ്ഞളാംപുറത്ത് ഒട്ടോടാക്സി മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടം. ഇന്നലെ രാവിലെ പത്തോടെയാണ് കൊളക്കാട് ഭാഗത്ത് നിന്നു കേളകത്തേക്കു പോകുകയായിരുന്ന ഓട്ടോ ടാക്സി എതിരെ വന്ന ഓട്ടോറിക്ഷയിലും സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ച് അപകടം നടന്നത്.
അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. ഓട്ടോ ടാക്സി ഡ്രൈവർ മലയാംപടി സ്വദേശി ജോസ്കുട്ടിക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം സൃഷ്ടിച്ചതിന് കേളകം പോലീസ് കേസെടുത്തു.
ഇതിനു മുമ്പും ഇയാൾക്കെതിരെ അപകടം സൃഷ്ടിച്ചതിന് കേസെടുത്തിട്ടുണ്ടെന്ന് കേളകം പോലീസ് പറഞ്ഞു.