അരവഞ്ചാൽ ടൗണും പരിസരവും ശുചീകരിച്ചു
1453570
Sunday, September 15, 2024 6:18 AM IST
ചെറുപുഴ: സ്വച്ച് ഭാരത് അഭിയാന്റെ ഭാഗമായി ആർടിസി സിആർപിഎഫ് പെരിങ്ങോമിന്റെ നേതൃത്വത്തിൽ അരവഞ്ചാൽ ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു.
നൂറോളം വരുന്ന ജവാന്മാർ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു. പെരിങ്ങോം സിആർപിഎഫ് ഡിഐജി മാത്യു എ. ജോണിന്റെ നിർദേശമനുസരിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.
ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം പെരിങ്ങോം-വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ഡപ്യൂട്ടി കമാൻഡന്റ് കെ.കെ. ഇന്ദിര, ഡപ്യൂട്ടി കമാൻഡന്റ് എം.ജി. ഡൊമിനിക്, സബ് ഇൻസ്പെക്ടർ വിജയകുമാർ ഓലയമ്പാടി എന്നിവർ നേതൃത്വം നൽകി.