ര​യ​റോം: ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​വോ​ട് വാ​ർ​ഡി​ൽ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ആ​സ്‌​തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കോ​ൺ​ക്രീ​റ്റ് ചെ​യ്‌​ത ജ​യ​ഗി​രി-​മൊ​ട്ട​ണി​പ്പാ​റ റോ​ഡ് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു‌.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റ‌ാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ.​ ഖ​ലീ​ൽ റ​ഹ്‌​മാ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​ ആ​യി​ഷ, ജോ​സ് വ​ട്ട​മ​ല, വി.​വി.​ അ​ബ്‌​ദു​ള്ള, റോ​യി ച​ക്കാ​നി​ക്കു​ന്നേ​ൽ, പി.​കെ.​ അ​ബൂ​ബ​ക്ക​ർ, ടോ​മി പാ​മ്പ​യ്ക്ക​ൽ, പി.​എം.​ മു​ഹ​മ്മ​ദ്കു​ഞ്ഞി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.