നിർത്തിയിട്ട കാറിൽ ബസിടിച്ചു; രണ്ടുപേർക്കു പരിക്ക്
1453158
Saturday, September 14, 2024 1:44 AM IST
കേളകം: നിയന്ത്രണം വിട്ട ബസ് റോഡരികിൽ നിർത്തിയിട്ട കാറിനു പിന്നിൽ ഇടിച്ചു രണ്ടു പേർക്കു പരിക്ക്. കാറിലിരുന്ന ചുങ്കക്കുന്ന് സ്വദേശി ജിഷ്ണു, ബസ് യാത്രക്കാരി ഇല്ലിമുക്ക് സ്വദേശിനി കുഞ്ഞുമോൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ചുങ്കക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പരിക്ക് സാരമുള്ളതല്ല. കേളകം ബസ് സ്റ്റാൻഡിൽ നിന്നും വരികയായിരുന്ന ബസാണ് അപകടത്തിനിടയാക്കിയിത്. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു. ഇന്നലെ വൈകുന്നേരം ആറേ മുക്കാലോടെ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം.