മണക്കടവ്: ഇരിക്കൂർ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശ ദർശന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഭാഷാ പരിപോഷണ പദ്ധതി ഭാഷാമൃതത്തിന്റെ സ്കൂൾതല ഉദ്ഘാടനം മണക്കടവ് ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഉദയഗിരി പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.ടി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ദിശാ ദർശൻ കോ-ഓർഡിനേറ്റർ ജിജി കുര്യക്കോസ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ സരിത ജോസ്, പി.കെ. ഗിരിജാമണി, എസ്എംസി ചെയർമാൻ കെ.ആർ. രതീഷ്, സന്തോഷ് തെക്കേടത്ത്, പി.സി. ഡിനിമോൾ, പ്രിൻസിപ്പൽ ഇൻ ചാർജ് പി. വി. സനീഷ്, മുഖ്യാധ്യാപകൻ കെ. വിമൽകുമാർ എന്നിവർ പ്രസംഗിച്ചു.