ആത്മീയ നിറവിൽ ചെന്പേരി
1444964
Thursday, August 15, 2024 1:48 AM IST
എട്ടു പതിറ്റാണ്ടുകൾ പിന്നിടുന്ന കുടിയേറ്റ ജനതയുടെ അധ്വാനത്തിനും പ്രാർഥനകൾക്കും പ്രതിഫലമായി ലഭിച്ച ബസിലിക്ക പദവിയെ ചെന്പേരിയിലെ വിശ്വാസികൾ ആത്മീയ നിറവോടെ വരവേറ്റു.
ബസിലിക്ക പ്രഖ്യാപനത്തിനെത്തിയ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിനേയും മറ്റു സഭാധ്യക്ഷന്മാരേയും മുത്തുക്കുടകളുടെയും ബാൻഡ് മേളങ്ങളുടെയും അകന്പടിയോടെയാണ്
ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ ഇടവകയിലെ വിവിധ സന്നദ്ധ സംഘടനാപ്രവർത്തകരുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ്
ഒരുക്കിയത്. ചെന്പേരി ടൗണും വ്യാപാര സ്ഥാപനങ്ങളും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വർണാഭമായി അലങ്കരിച്ചിരുന്നു.