യംഗ് മൈൻഡ്സ് ക്ലബ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും
1444144
Monday, August 12, 2024 1:03 AM IST
ആലക്കോട്: ജീവകാരുണ്യ സേവന സംഘടനയായ യംഗ് മൈൻഡ്സ് ക്ലബിന്റെ ഉദ്ഘാടനവും, ഭാരവാഹികളുടെ സ്ഥാനാരോഹണവും മണക്കടവ് വായിക്കമ്പ റിവർ സ്റ്റോൺ വാലി റിസോർട്ടിൽ നടന്നു. ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. രാജു തടത്തിൽ അധ്യക്ഷത വഹിച്ചു.
ക്ലബ് ഇന്റർനാഷണൽ സർവീസ് ഡയറക്ടർ സി.വി. ഹരിദാസൻ ഡിസ്ട്രിക്ട് ഗവർണർ കെ.വി. പ്രശാന്ത് ഇൻസ്റ്റലേഷനും നിർവഹിച്ചു. റീജിയണൽ കോ-ഓർഡിനേറ്റർ എം.കെ. വേണുഗോപാൽ കമ്യൂണിറ്റി സർവീസ് പ്രോജക്ട് ഉദ്ഘാടനവും ഡിസ്ട്രിക്ട് സെക്രട്ടറി സി.വി. വിനോദ്കുമാർ പതാക കൈമാറലും ഡിസ്ട്രിക്ട് അഡ്വൈസർ ജോർജ് ജോസഫ് ഗ്രോ ഗ്രീൻ പ്രോജക്ട് ഉദ്ഘാടനവും നിർവഹിച്ചു. ഡിസ്ട്രിക്ട് ഭാരവാഹികളായ എം.ടി. പ്രകാശൻ, ബിജു, ഫ്രാൻസിസ്, രഞ്ജിത്ത് രാഘവൻ, കെ.വി. ഗോപി, ഷൈനി രാജു എന്നിവർ പ്രസംഗിച്ചു.
സണ്ണി ജോസഫ്-പ്രസിഡന്റ്, കെ. സജി-സെക്രട്ടറി, വി.എൻ. സുനിൽകുമാർ-ട്രഷറർ എന്നിവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.