വൺവേ തെറ്റിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു
1442380
Tuesday, August 6, 2024 1:44 AM IST
തളിപ്പറമ്പ്: വൺവേ തെറ്റിച്ച് സഞ്ചരിച്ച കാർ എതിരേ വന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു. കാർ യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഏഴോടെ തളിപ്പറന്പ് പൂക്കോത്ത് നടയിലായിരുന്നു അപകടം. പയ്യന്നൂർ ഭാഗത്ത് നിന്നും ധർമശാല ഭാഗത്തേക്ക് പോകുകയായിരുന്ന കാർ വൺവേ തെറ്റിച്ച് ഓടി കണ്ണൂരിൽ നിന്ന് കാസർഗോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലിടിക്കുകയായിരുന്നു. തളിപ്പറന്പ് ഭാഗത്ത് നിന്നും പൂക്കോത്ത് നടയിലേക്ക് വരുന്ന ഭാഗത്ത് വൺവേ മുന്നറിയിപ്പ് ബോർഡുകളില്ലാത്തത് കാരണം പരിചയമില്ലാത്തവർ ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.