കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ രാജിക്കത്ത് നൽകി
1441966
Sunday, August 4, 2024 7:51 AM IST
മട്ടന്നൂർ: നിയോജക മണ്ഡലം പരിധിയിൽ കോൺഗ്രസ് പാർട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ വ്യാപകമായി ബന്ധു നിയമനങ്ങൾ തുടരുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതാക്കൾ രാജിവച്ചു.
കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക്, യൂത്ത് കോൺഗ്രസ് ജില്ലാ-മട്ടന്നൂർ നിയോജക മണ്ഡലം ഭാരവാഹികളും നിയോജക മണ്ഡലം പരിധിയിലുള്ള ജില്ലാ ഭാരവാഹികളും ഉൾപ്പെടെയുള്ളവരാണ് രാജിക്കത്ത് നൽകിയത്.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറിമാരായ വിജിത്ത് നീലാഞ്ചേരി, വിജിത്ത് മുല്ലോളി, രാഹുൽ മേക്കിലേരി, ശ്രുതി കയനി, യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് പി.കെ. ജിതിൻ തുടങ്ങിയവരാണ് രാജി സമർപ്പിച്ചത്.